ടീച്ചേഴ്‌സിനായി  ട്രെയിനിങ് സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഉഷ ഇന്റര്‍നേഷണലുമായി സഹകിച്ചുകൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉഷ സിലായ് സ്‌കൂള്‍ ടീച്ചേഴ്‌സിനായി ശ്രീപുരം ട്രയിനിങ് സെന്ററില്‍ വച്ച് രണ്ട് ദിവസം നീണ്ടുനില്ക്കുന്ന ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു. ഉഷ ഇന്റര്‍നേഷണല്‍ ഡപ്യൂട്ടി മനേജര്‍ വടിവേലന്‍ പെരുമാള്‍ ക്ലാസ്സ് നയിച്ചു. പരിശീലനപരിപാടിയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിലായ് സ്‌കൂള്‍ ടീച്ചേഴ്‌സ് പങ്കെടുത്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ് നേതൃത്വം നല്കി.

 

 

Previous Post

മടമ്പം : മേമനത്തറ ജോസഫീന ഫിലിപ്പ്

Total
0
Share
error: Content is protected !!