ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ്

ഡല്‍ഹി : ക്നാനായ കാത്തലിക് മിഷന്‍്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി അളകനന്ദയിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നടത്തപ്പെട്ട കള്‍ച്ചറല്‍ ഫെസ്റ്റ് 2k26ല്‍ കലാ പ്രതിഭയായി നോര്‍ത്ത് സോണിലുള്ള ജി ടി ബി കൂടാരയോഗത്തില്‍നിന്ന് റോഷന്‍ രാജു പാറപ്പള്ളിയും സൗത്ത് സോണിലുള്ള പുഷ്പ വിഹാര്‍ കൂടാരയോഗത്തില്‍ നിന്നും റിയാന്‍ മനോജും ചേര്‍ന്ന് സംയുക്തമായി കരസ്ഥമാക്കി.കലാതിലക പട്ടവും നോര്‍ത്ത് സോണ്‍ ജി ടി ബി കൂടാരയോഗത്തിലുള്ള എയിന്‍ എല്‍സാ ജോമിയും സൗത്ത് സോണിലുള്ള എ വി നഗര്‍ കൂടാര യോഗത്തില്‍ നിന്നും അലീസ ജോസും സംയുക്തമായി കരസ്ഥമാക്കി. ബെസ്റ്റ് സോണിനുള്ള എവറോളിങ്ങ് ട്രോഫി മൂന്നാം പ്രാവശ്യവും നോര്‍ത്ത് സോണ്‍ നേടിയെടുത്തു. ബെസ്റ്റ് സോണിനുള്ള ട്രോഫി ഡി കെ സി എം പ്രസിഡന്‍റ് റെജിമോന്‍ ജോസഫിന്‍്റെയും ഫാ. സുനില്‍ പാറയ്ക്കലിന്‍്റെയും പക്കല്‍ നിന്നും നോര്‍ത്ത് സോണ്‍ അസിസ്റ്റന്‍ന്‍്റ് ഡയറക്ടര്‍ ഫാ.ബൈജു അച്ചിറതലയ്ക്കലും നോര്‍ത്ത് സോണ്‍ ഓര്‍ഗനൈസര്‍ റ്റോമി മണലേലും ചേര്‍ന്ന് സ്വീകരിച്ചു.

inaugurationfrsunilanddkcmprisedentrejijoseph

Previous Post

സെന്‍റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍

Next Post

ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും നിലനിര്‍ത്തണം: കോട്ടയം അതിരൂപതാ വൈദിക സമിതി

Total
0
Share
error: Content is protected !!