ബി.സി.എം. ടൂര്‍ണമെന്റ്: സ്വാഗതസംഘം രൂപീകരിച്ചു

കല്ലറ: 2026-27 പ്രവര്‍ത്തനവര്‍ഷത്തിലെ ബി.സി.എം. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ അധ്യക്ഷത വഹിച്ചു.
കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
കല്ലറയിലെ വിവിധ ജനപ്രതിനിധികള്‍, ക്ലബ്ബ് പ്രതിനിധികള്‍, പി.ടി.എ. അംഗങ്ങള്‍, കായികാധ്യാപകര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, കായികാധ്യാപകന്‍ ഷാരു സോജന്‍, പി.ടി.എ. പ്രസിഡന്റ് ജോജി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സലിമോള്‍ കെ.ജി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ സി വൈ എല്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്ന് മുതല്‍

Next Post

പിറവം : മണക്കൂന്നേല്‍ എം എം ജോണ്‍

Total
0
Share
error: Content is protected !!