മയാമി : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) നാഷണല്‍ കൗണ്‍സില്‍ ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ ചേര്‍ന്ന്, കെ.സി. സി.എന്‍.എ യെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട നിരവധി പ്രധാന ചര്‍ച്ചകളും തീരുമാനങ്ങളും കൈകൊണ്ടു. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍, യുവജന പങ്കാളിത്തം, വരാനിരിക്കുന്ന 16-ാം KCCNA കണ്‍വെന്‍ഷന്‍ തയ്യാറെടുപ്പുകള്‍ എന്നിവ പ്രധാനമായി ചര്‍ച്ച ചെയ്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പുതിയ യൂണിറ്റ് രൂപീകരണത്തിന് (26th യൂണിറ്റ് ) അംഗീകാരം നല്‍കി. കൂടാതെ, നാഷണല്‍ കൗണ്‍സില്‍ പ്രാതിനിധിത്വത്തില്‍ മാറ്റങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. ദേശീയ തലത്തിലുള്ള പരിപാടികള്‍ തമ്മിലുള്ള സമയക്രമം കൂടുതല്‍ ഏകോപിപ്പിച്ച് കണ്‍വെന്‍ഷന്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ആവശ്യകതയും ചര്‍ച്ച ചെയ്തു. കണ്‍വെന്‍ഷന്‍ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കൂടുതല്‍ രജിസ്‌ട്രേഷനും ഫണ്ട്‌റൈസിംഗും അനിവാര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. KCYLNA, KCYNA, KCWFNA, KYA എന്നീ അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും, സമൂഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിജയകരമായ പരിപാടികളും ഭാവി പദ്ധതികളും അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ നഴ്‌സുമാരുടെ ന്യായമായ വേതനാവകാശ സമരത്തിന് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നവീകരണ കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും അവലോകനം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ച് ഈ യോഗം വിജയകരമായി സംഘടിപ്പിച്ച മയാമി യൂണിറ്റിനും (KCASF) അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. കൂടാതെ, 16-ാം KCCNA കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് Broward County Convention Center, Omni, Hilton ഹോട്ടലുകള്‍ എന്നിവയും നാഷണല്‍ കമ്മറ്റീ അംഗങ്ങളും സംഘാടകരും സന്ദര്‍ശിച്ച് വിലയിരുത്തി. ഇതുവരെ 700-ല്‍ പരം രെജിസ്‌ട്രേഷനുകള്‍ ലഭിച്ചിട്ടുണ്ട് . എര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാന തീയതി ഏപ്രില്‍ 12 ആണ്. അതിനു ശേഷം ഫാമിലി രജിസ്‌ട്രേഷനിന് $100 സിംഗിള്‍ രജിസ്‌ട്രേഷനിന് $50 അധികമായി ഈടാക്കുന്നതായിരിക്കും. അതിനാല്‍ എല്ലാവരും ഈ സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കൂടാതെ, രെജിസ്‌ട്രേഷന്‍ പേയ്‌മെന്റ് ചെയ്തതിനുശേഷമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി കണക്കാക്കുകയുള്ളൂ . ഹോട്ടല്‍ റൂമുകള്‍ പേയ്‌മെന്റ് ചെയ്ത തീയതിയുടെ അടിസ്ഥാനത്തില്‍ ആണ് കൊടുക്കുന്നത്. കമ്മ്യൂണിറ്റി അംഗങ്ങള്‍ എല്ലാവരും early bird ഓഫര്‍ അവസാനിക്കുന്നതിന് മുമ്പ് കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബൈജു ആലപ്പാട്ട് KCCNA PRO.



