കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കണം: മന്ത്രി വി.എന്‍.വാസവന്‍

കൈപ്പുഴ: കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ മയക്ക് മരുന്നിന് അടിമയാകാതിരിക്കാന്‍ കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ഥിയും റിട്ട. സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് നിര്‍വഹിച്ചു. ഫ്രാന്‍സീസ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജോസ് മാന്‍്റില്‍, തോമസ് ലൂക്കോസ് ചാമക്കാലാ എന്നിവരെ മാര്‍ മാത്യു മൂലക്കാട്ട് ആദരിച്ചു. ശതാബ്ദി സുവനീര്‍ പ്രകാശനം സൈമണ്‍പുല്ലാടിന് നല്‍കി മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സ്കൂള്‍ മനേജര്‍ ഫാ.സാബു മാലിത്തുരുത്തേല്‍, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം

Next Post

ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!