ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു . 120 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടികള്‍ സാന്ത യുടെ വരവോടെ സജീവമായി . വികാരി ഫാ . സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ . അനീഷ് മാവേലിപുത്തന്‍പുരയുടെയും പ്രാര്‍ഥനയോടെ ആരംഭിച്ച ക്രിയതുമസ് പ്രോഗ്രാമില്‍ ഉടനീളം കുട്ടികള്‍ സജീവമായി പങ്കുചേര്‍ന്നു . ഡാന്‍സും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വര്‍ണ്ണഭംഗി ഉള്ളതാക്കി മാറ്റി . Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി . കുട്ടികള്‍ക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു . പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മിന്റു മണ്ണുകുന്നേല്‍ , മീന പുന്നശ്ശേരില്‍, DRE സജി പൂതൃക്കയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി . യൂത്ത് വോളന്റീഴ്സ്, കൈക്കാരന്മാര്, അധ്യാപകര്‍ , സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ ചെയ്തു.






