പയ്യാവൂര്‍ : വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സഹോദരി മോനി പുളിമ്പാറയില്‍ (88) നിര്യാതയായി. മടമ്പം ഇടവക, പുളിമ്പാറയില്‍ പരേതരായ ഔസേപ്പ്- മറിയം ദമ്പതികളുടെ മകളാണ്.
വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സഹോദരി മേരി, പരേതരായ കോര, സ്റ്റീഫന്‍, ഏലികുട്ടി, എബ്രഹാം, മറിയം, അന്ന എന്നിവര്‍ സഹോദരങ്ങളാണ്.
1957 ല്‍ മഠത്തില്‍ ചേര്‍ന്ന ചേച്ചി 1964 ല്‍ വ്രതവാഗ്ദാനം ചെയ്തു. കോട്ടയം സെന്റ്. ആന്‍സ്, മാര്‍സലിനാസ് എന്നീ സ്കൂളുകളില്‍ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ചേച്ചി, കോട്ടയം സെന്റ് ആന്‍സ്, സ്റ്റഡി ഹൌസ്, നട്ടാശ്ശേരി, കുമരകം, കല്ലറ, ചിങ്ങവനം, ചേര്‍പ്പുങ്കല്‍ എന്നീ മഠങ്ങളില്‍ ശുശ്രൂഷ ചെയ്തു. 2019 മുതല്‍ പയ്യാവൂര്‍ സായൂജ്യയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
മൃതദേഹം 24-10-2025, വെള്ളിയാഴ്ച രാവിലെ 8 ന് പയ്യാവൂര്‍ സെന്റ്. ആന്‍സ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ട് വരികയും ഉച്ചകഴിഞ്ഞു 2 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.





