മെല്‍ബണ്‍ : പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളിനായി എത്തിച്ചേര്‍ന്ന അതിരൂപത അധ്യക്ഷന്‍ മാര്‍ മൂലക്കാട്ടു പിതാവിനെ ഇടവക വികാരി ബഹുമാനപ്പെട്ട അഭിലാഷ് കണ്ണാമ്പടത്തില്‍ അച്ചന്റെയും ,കൈക്കാരന്‍മാരായ സിജോ ചാലായില്‍ ,മനോജ് വള്ളിത്തോട്ടത്തില്‍ , തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ടോം പഴയപള്ളി, പാരിഷ് സെക്രട്ടറി വിനോദ് ജോസഫ്, മീഡിയ കോര്‍ഡിനേറ്റര്‍ ഫിലിപ്‌സ് അബ്രഹം കുരീക്കാട്ടില്‍, ശ്രീ ജോണ്‍ തൊമ്മന്‍ നെടുംതുരുത്തിയില്‍ എന്നിവരുടെ നേതൃത്തത്തില്‍ സ്വീകരണം നല്‍കി .
ഞായറാഴ്ച ആണ് പ്രധാന തിരുന്നാള്‍ .
തിരുന്നാളിന് ശേഷം പിതാവ് ചൊവ്വാഴ്ച വൈകുന്നേരം ഇടവകജനത്തോടൊപ്പം അത്താഴ വിരുന്നിലും , ബൈബിള്‍ കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനത്തിലും പങ്കെടുക്കും .തിരുനാളിന്റ വിജയത്തിനായി വികാരി അഭിലാഷ് കണ്ണാമ്പടത്തോടൊപ്പം ഇടവക ജനങ്ങള്‍ ,വിവിധ കമ്മിറ്റികള്‍ , പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ , മതഅദ്ധ്യാപകര്‍ , ഗായകസംഘം ,മതബോധന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിച്ചോരുങ്ങിയിരുന്നു .





