അപ്നാദേശ് പ്ലാറ്റിനം ജൂബിലി: മാധ്യമ സെമിനാര്‍ നടത്തി

കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോട്ടയം ബി.സി.എം കോളജുമായി സഹകരിച്ച് മാധ്യമ സെമിനാര്‍ നടത്തി. കോളജിലെ എഡ്യുക്കേഷണല്‍ തീയേറ്ററില്‍ നടന്ന സെമിനാര്‍ അപ്നാദേശ് മുന്‍ ചീഫ് എഡിറ്റര്‍ ഫാ. എബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ബി.സി.എം കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. വി. തോമസ് അധ്യക്ഷത വഹിച്ചു. അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ സ്വാഗതവും ന്യൂസ് എഡിറ്റര്‍ പി. സി. കുര്യാക്കോസ് നന്ദിയും പറഞ്ഞു. ”ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ ചങ്ങാനാശ്ശേരി മീഡിയാ വില്ലേജ് അക്കാദമിക് ഡയറക്ടര്‍ റവ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, ”മലയാള പത്രപ്രവര്‍ത്തനം ഇന്നലെ ഇന്ന് നാളെ” എന്ന വിഷയത്തില്‍ ദീപിക മുന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യു എന്നിവര്‍ ക്ലാസ്സ് നയിച്ചു. ബി.സി.എം കോളജ് മലയാളം വിഭാഗം തലവന്‍ പ്രൊഫ. അനില്‍ സ്റ്റീഫന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ഭിന്നശേഷി അവകാശ സംരക്ഷണം – നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

Next Post

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വര്‍ണാഭമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!