സ്വതന്ത്ര സോഫ്റ്റ് വെയര്‍ ശില്പശാല

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം എസ് ഇ എസ് കോളജില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണവും സാങ്കേതിക വിദ്യാ ശില്പശാലയും നടത്തി. എസ് ഇ എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റീന സെബാസ്റ്റ്യന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. മേരിലാന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. ഇക്കണോമിക്‌സ് വകുപ്പ് തലവന്‍ ഡോ. കെ. വി. പ്രദീപ് മുഖ്യപ്രഭാഷണവും കൈറ്റ് മാസ്റ്റര്‍ ലിബിന്‍ കെ. കുര്യന്‍ ആമുഖപ്രഭാഷണവും നടത്തി.

തുടര്‍ന്ന് വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തിയ ശില്പശാല നടന്നു. സ്‌ക്രൈബസ്, ഓപ്പണ്‍ടൂണ്‍സ്, സ്‌ക്രാച്ച് 3, പിക്‌റ്റോബ്ലോക്‌സ് തുടങ്ങിയ സ്വതന്ത്ര സങ്കേതങ്ങള്‍ പരിചയപ്പെടുത്തിയ സെഷനുകള്‍ ഉണ്ടായിരുന്നു. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ അനുഗ്രഹ ബിജു, ലിയ റോയ്, അക്ഷര എം. വി., ആയിഷ മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് സജ, റിദ ഫാത്തിമ, അകിന്‍ ജോമി, അഭിനവ് സി. വി. എന്നിവര്‍ സെഷനുകള്‍ നയിച്ചു. കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ ഷീന, ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുനിത ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഐ ടി കോഡിനേറ്റര്‍ സ്റ്റീഫന്‍ തോമസ്, വിദ്യാര്‍ഥികളായ അനന്യ പി. വി., ഫാത്തിമത്ത് സന എ. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിരുദ വിദ്യാര്‍ഥികള്‍ക്ക് പത്താം തരം വിദ്യാര്‍ഥികള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കിയ ശില്പശാല തികച്ചും ശ്രദ്ധേയവും വൈവിധ്യമേറിയതും ആയിരുന്നു.

 

Previous Post

ഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ വീണ്ടും രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകന്‍

Total
0
Share
error: Content is protected !!