ജൂണ്‍ 30 തിങ്കളാഴ്ച്ച കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു . മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വിശുദ്ധ കുര്‍ബ്ബാനയ്ക്കു മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു . ക്‌നാനായ റീജിയന്‍ വികാരി ജനറാളും ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരിയുമായ റെവ .ഫാ . തോമസ് മുളവനാല്‍ , ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ ,ഡിട്രോയിറ്റ് സെ.ജോസെഫ് സീറോ മലങ്കര ഇടവക വികാരി റെവ.ഫാ .പത്രോസ് പാനുവേല്‍, ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ.ഫാ.സിജു മുടക്കോടില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു . തുടര്‍ന്നു പാരീഷ് ഹാളില്‍ സ്‌നേഹ വിരുന്നും നടത്തപ്പെട്ടു . ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും നേത്രുത്വം നല്‍കി .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)






