രാജപുരം കോളജില്‍ പുതിയ അക്കാദമിക് ബ്ളോക്കിന് ശിലാസ്ഥാപനം നടത്തി

രാജപുരം: രാജപുരം സെന്‍്റ് പയസ് ടെന്‍ത് കോളേജില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ അക്കാദമിക് സമുച്ചയത്തിന്‍്റെ ശിലാസ്ഥാപനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. നവീകരിച്ച ലൈബ്രറിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
തുടര്‍ന്ന് അധ്യാപക-അനധ്യാപക ജീവനക്കാരുമായി മാര്‍ തോമസ് ആനിമൂട്ടില്‍ സംവദിച്ചു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജപുരം കോളേജിന് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്ത് അധ്യാപകരും ജീവനക്കാരും കൈവരിക്കുന്ന നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രോ-മാനേജര്‍ ഫാ. ജോയ് കട്ടിയാങ്കല്‍, ബര്‍സാര്‍ ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആശ ചാക്കോ, സൂപ്രണ്ട് സി. എമിലി, സ്റ്റാഫ് ക്ളബ് പ്രസിഡന്‍്റ്  തോമസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ചേവരമ്പലം സെന്‍്റ് മേരീസ് സ്കൂളില്‍ മരിയന്‍ ഫിയസ്റ്റ് 2026-27

Next Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അഖില കേരള ഇന്റര്‍ കോളീജിയറ്റ് കായികമത്സരങ്ങള്‍ക്ക് തുടക്കം

Total
0
Share
error: Content is protected !!