വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹമായി മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം

വെയില്‍സിലെ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹം ആവുകയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കുവാനും സാധിച്ചു. മര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ ആവേശത്തോടെയാണ് വെല്‍സിലെ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന്‍ ഇടവക അംഗങ്ങള്‍ സ്വീകരിച്ചത്. പ്രൊപോസ്‌റ് മിഷന്‍ രൂപീകരണത്തിന്റെ അഞ്ചാമത് വാര്‍ഷികവും പരിശുദ്ധ ദൈവമാതാവിന്റെ അമലോല്‍ഭവ തിരുനാളും ഭക്തിസാന്ദ്രമായി ആചരിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച് ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറല്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാദര്‍  സിറില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

വിവാഹത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായവരെയും മിഷന്‍ രൂപീകരിച്ചതിനു ശേഷം അഞ്ചു വര്‍ഷത്തില്‍ താഴെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരെയും ജപമാലകള്‍ നല്‍കി ആദരിച്ചു.
തുടര്‍ന്നുനടന്ന സ്വീകരണയോഗത്തില്‍ സഭാ സമുദായ വിഷയങ്ങളില്‍ അംഗങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍  മാര്‍ ജോസഫ് പണ്ടാരശ്ശേരി നല്‍കിയത് വഴി സംശയ നിവാരണത്തിന് ഉപകാരമായി. സഭാ സംവിധാനങ്ങളോട് ചേര്‍ന്ന് കൂട്ടായ്മയില്‍ വളരുമ്പോള്‍ വരും തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന സാമുദായ സ്‌നേഹം നല്‍കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഓര്‍മിപ്പിച്ചു.

Previous Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജീയണ്‍ ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിച്ചു

Next Post

ചെറുകര-ഇടയാടിയില്‍ മേരി മത്തായി

Total
0
Share
error: Content is protected !!