ബെന്‍സന്‍വില്ലില്‍ ”ജോയ്”മിനിസ്ട്രി കൂട്ടായ്മ

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ‘ജോയ്’ മിനിസ്ട്രി സംഗമം ഈവരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. 55 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ സംഗമമായ ജോയ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാദേഴ്‌സ്‌ഡേ, മദേഴ്‌സ്‌ഡേ ആചരണങ്ങള്‍ സംയുക്തമായി ശനിയാഴ്ച നടത്തപ്പെടുകയാണ്. രാവിലെ 10 മണിക്ക് വി.കുര്‍ബ്ബാനയോടെ ആരംഭിച്ച് തുടര്‍ന്ന് ഹാളില്‍ വിവിധ മത്സരങ്ങളും സ്‌നേഹവിരുന്നും നടത്തപ്പെടും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് ജോയ് മിനിസ്ട്രി സംഗമം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്.

 

Previous Post

ബെന്‍സന്‍വില്‍ ഇടവക മാതൃദിനാഘോഷം മെയ് 12 ന്

Next Post

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പിക്‌നിക്ക് നടത്തി

Total
0
Share
error: Content is protected !!