റൂഹ് – ക്രിസ്റ്റിന്‍ ധ്യാനം

തിരുവനന്തപുരം : വിശുദ്ധ പത്താം പീയൂസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 20 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ റൂഹ് എന്ന പേരില്‍ ക്രിസ്റ്റിന്‍ ധ്യാനം നടത്തി. ധ്യാനത്തിന് കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സായ സി. പൂര്‍ണിമ, സി. ഇസബെല്‍, സി. ഗ്ലോറിയ, സി. ടിനിമരിയ എന്നിവര്‍ നേതൃത്വം നല്‍കി.വികാരി ഫാ. മിഥുന്‍ വലിയ പുളിഞ്ചാക്കില്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി സൈമണ്‍ മതാധ്യാപകരായ സി. ക്രിസ്റ്റോ SVM, സി. റോജിന്‍ SJC, ശ്രീമതി. റീനു റീജോയ്, സിബി ബിനു, ശ്രീമതി. ജ്യോതി ദിലീപ്,  കൊച്ചുമോള്‍ സനല്‍,  പ്രിബിന്‍ ജേക്കബ്, PTA പ്രസിഡന്റ് ബിനു എബ്രഹാം എന്നിവര്‍ ധ്യാനത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടത്തി

Next Post

കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍

Total
0
Share
error: Content is protected !!