കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍

ബോണി ജോസ് ടോമി പടിയാനിക്കല്‍ മലബാര്‍ റീജിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടി രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയാംഗമായ ബോണി, ടോമി പി.ജെ.യുടെയും ജെലിന്‍ ടോമിയുടെയും മകനാണ്. ബെനി മരിയ ടോമി, ബോബി ജോണ്‍ ടോമി എന്നിവര്‍ സഹോദരങ്ങളാണ്. കെ.സി.വൈ.എല്‍ രാജഗിരി യൂണിറ്റില്‍ പ്രസിഡന്റായും വൈസ് പ്രസിഡന്റായും, കെ.സി.വൈ.എല്‍ ചങ്ങാലീരി ഫൊറോന പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്റ്റിന്റോ സ്റ്റീഫന്‍ തേവര്‍മറ്റത്തില്‍ മലബാര്‍ റീജിയന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പയ്യാവൂര്‍ വലിയപള്ളി സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയാംഗമാണ്. സ്റ്റീഫന്‍ ജെയിംസിന്റെയും ഡാനി ജോണിന്റെയും മകനാണ്. സ്റ്റിനു സ്റ്റീഫന്‍, സ്റ്റീവോ സ്റ്റീഫന്‍, സ്റ്റീന സ്റ്റീഫന്‍, സ്റ്റിയാ സ്റ്റീഫന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കെ.സി.വൈ.എല്‍ പയ്യാവൂര്‍ വലിയപള്ളി യൂണിറ്റില്‍ പ്രസിഡന്റായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടെസ്ലിന്‍ തോമസ് രാമച്ചനാട്ട് മലബാര്‍ റീജിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കള്ളാര്‍ സെന്റ് തോമസ് ദേവാലയാംഗമായ ടെസ്ലിന്‍, തോമസ് വി.സിയുടെയും ബീന തോമസിന്റെയും മകളാണ്. ജോസ്ലിന്‍ തോമസ്, റോഹന്‍ തോമസ്, റോഷന്‍ തോമസ് എന്നിവരാണ് സഹോദരങ്ങള്‍. കെ.സി.വൈ.എല്‍ കള്ളാര്‍ യൂണിറ്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും, രാജപുരം ഫൊറോന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്രിസ്റ്റി ഷാജന്‍ കോച്ചേരില്‍ മലബാര്‍ റീജിയന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പുളിഞ്ഞാല്‍ ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയാംഗമായ ക്രിസ്റ്റി, ഷാജന്‍ കെ.ജെയുടെയും ജിത കെ.എമ്മിന്റെയും മകളാണ്. കാതറിന്‍ ഷാജന്‍, കരോളിന്‍ ഷാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കെ.സി.വൈ.എല്‍ പുളിഞ്ഞാല്‍ യൂണിറ്റില്‍ പ്രസിഡന്റായും നിലവില്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു.

ആല്‍ബിന്‍ ജോജോ മെത്താനത്ത് മലബാര്‍ റീജിയന്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയാംഗമായ ആല്‍ബിന്‍, ജോജോ എം.-ന്റെയും മേരി ജോജോയുടെയും മകനാണ്. ഡോണ്‍സി ജോജോ, മെല്‍ബിന്‍ ജോജോ എന്നിവര്‍ സഹോദരങ്ങളാണ്. കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും, രാജപുരം ഫൊറോന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Previous Post

റൂഹ് – ക്രിസ്റ്റിന്‍ ധ്യാനം

Next Post

Ruah – Christine Retreat’ Held for Sunday School Students in Thiruvananthapuram

Total
0
Share
error: Content is protected !!