കിടങ്ങൂര്‍ : ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം കിടങ്ങൂര്‍ മേഖലയുടെ 2026 – 27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് മെല്‍വിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിടങ്ങൂര്‍ മേഖലാ ഡയറക്ടര്‍ ഫാ. ഷിജു അവണൂര്‍ ആമുഖ സന്ദേശം നല്‍കി. തിരുബാലസഖ്യാംഗം ഇവാന മരിയ മിജോ മാങ്കുടിയില്‍ വചനം വായിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് സുജി തോമസ് പുല്ലുകാട്ട് മാര്‍ഗരേഖ പ്രകാശനം ചെയ്തു. തിരുബാലസഖ്യം ഫൊറോനാ വൈസ് ഡയറക്ടര്‍ സി. ജയിന്‍ svm ആശംസ നേര്‍ന്നു. മേഖല വൈസ് ഡയറക്ടര്‍ സി. ജാസ്മിന്‍ svm ഈശ്വര പ്രാര്‍ത്ഥന ചൊല്ലി. കൂടല്ലൂര്‍ ഇടവകാംഗം മിയാ ജോളി തടത്തില്‍ ഗാനം ആലപിച്ചു. 2026 -28 പ്രവര്‍ത്തന വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ സ്വാഗതവും മേഖല സെക്രട്ടറി അയോണ ജോസഫ് നന്ദിയും പറഞ്ഞു. ചെറുപുഷ്പ മിഷന്‍ ലീഗ്. തിരുബാലസഖ്യം മേഖല ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



