പ്രസംഗമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗമത്സര വിജയികള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മുലക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.മാത്യു കുഴുപ്പിള്ളിൽ  അധ്യക്ഷതവഹിച്ചു. ്രപസിഡന്‍റ് ജോസ്മോന്‍ പുഴക്കരോട്ട്, ഫാ. ചാക്കോ വണ്ടന്‍കുഴി, ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. ജോസ് കന്നുവെട്ടി, ജോസ് പാട്ടകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

 

Previous Post

Mission League Platinum Jubilee Family Quiz Winners

Next Post

അലക്‌സ്‌നഗര്‍: പാറ്റാകുടിലില്‍ പി.സി ജോസഫ്

Total
0
Share
error: Content is protected !!