കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ ആറ് അംഗങ്ങള്‍ തങ്ങളുടെ നിത്യവ്രത വാഗ്ദാനം നടത്തി സഭയോട് ചേര്‍ന്നു. സി. റ്റിനി മരിയ SVM, സി. ജസീന്ത SVM, സി. എസ്തര് SVM, സി. ലിന തെരേസ് SVM, സി. അമല ജോസ് SVM, സി. നിത്യ അബ്രാംഹം SVM എന്നിവരാണ് തിരുഹൃദയകുന്ന് ആശ്രമ ദൈവാലയത്തില്‍ വച്ച് സന്ന്യാസ സമര്‍പ്പണം നടത്തിയത്. ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് കന്നുവെട്ടിയേല്‍, ഫാ. തോമസ് പ്രാലേല്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ചാക്കോ വണ്ടംകുഴിയില്‍ ചടങ്ങില്‍ വചനസന്ദേശം നല്കി. വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍, വൈദികര്‍, വ്രതവാഗ്ദാനം ചെയ്ത സഹോദരിമാരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തില്‍ ആറ് സഹോദരിമാര്‍ നിത്യവ്രത വാഗ്ദാനം നടത്തി



