ഹൂസ്റ്റണ്‍, മിസ്സോറി സിറ്റി : ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഈ വര്‍ഷത്തെ ആദ്യകുര്‍ബാന സ്വീകരണ ശുശ്രൂഷകള്‍ (Solemn Reception of Holy Communion) മേയ് 2 ശനിയാഴ്ച പ്രൗഢഗംഭീരമായി നടന്നു.
ഇടവകയിലെ 30 കുട്ടികളാണ് അന്നേദിവസം വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലേറ്റിയത്. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, ഫാ. തോമസ് മേത്താനാത്ത് OSH, ഫാ. ജോപ്പന്‍ ചെത്തിക്കുന്നേല്‍ ഫിലിപ്പ് OSH, ഫാ. ലിജോ കൊച്ചുപറമ്പില്‍, ഫാ. അനീഷ് പരപ്പനാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
വെള്ള വസ്ത്രമണിഞ്ഞ്, കയ്യില്‍ തിരികളുമായി അള്‍ത്താരയ്ക്ക് മുന്നിലെത്തിയ കുട്ടികള്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.ആദ്യകുര്‍ബാന സ്വീകരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിശ്വാസജീവിതത്തിന്റെ അടയാളങ്ങളായി ജപമാലയും (Rosary) ഉത്തരിയവും (Scapular) ചടങ്ങില്‍ നല്‍കി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിലും സഭയുടെ പ്രബോധനങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ജപമാലയും ഉത്തരിയവും കുട്ടികളെ സഹായിക്കുമെന്ന് വൈദികര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
സി.സി.ഡി ഡയറക്ടര്‍ (DRE) ജോണ്‍സണ്‍ വട്ടമറ്റം, സിസ്റ്റര്‍ ജോയിസി SJC, ലൈസ ചാമക്കാലയില്‍, ഷീബ താന്നിച്ചുവട്ടില്‍ എന്നിവരുടെയും, പാരന്റ് കോര്‍ഡിനേറ്റര്‍മാരായ ജോസ് ചാഴിക്കാട്ട്, ദീപ്തി താന്നിച്ചുവട്ടില്‍, എന്നിവരുടെയും മറ്റു മാതാപിതാക്കളുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഈ ശുശ്രൂഷയുടെ വലിയ വിജയത്തിന് കാരണമായി.
കൈക്കാരന്മാരായ സജി മരങ്ങാട്ടില്‍, സാബു കറുകപ്പറമ്പില്‍, ജെയിംസ് വടക്കേക്കര, ജിജോ വട്ടമറ്റം, പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റര്‍. റെജി SJC, സിസ്റ്റര്‍.ലിസിന്‍ SJC, ജോസ് പുളിക്കത്തൊട്ടിയില്‍, ബിബി തെക്കനാട്ട് എന്നിവരുടെ ഏകോപനത്തില്‍ ചടങ്ങുകള്‍ കുറ്റമറ്റ രീതിയില്‍ ക്രമീകരിച്ചു.
ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്കുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ തൊട്ടടുത്ത ദിവസം (ഞായറാഴ്ച) നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മാതാപിതാക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ സഹകരണം പരിപാടികള്‍ക്ക് മിഴിവേകി. ആദ്യകുര്‍ബാന സ്വീകരണത്തിന് ശേഷം വിശ്വാസികള്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ ഈ വര്‍ഷത്തെ ആദ്യകുര്‍ബാന സ്വീകരണ ശുശ്രൂഷകള്‍ ഇടവക സമൂഹത്തിന് വലിയൊരു ആത്മീയ അനുഭവം പകര്‍ന്നു നല്‍കി.
ബിബി തെക്കനാട്ട്.




