കള്ളാര്. അന്താരാഷ്ട്ര നേഴ്സസ് ഡേയുടെ ഭാഗമായി കെ സി ഡബ്ലിയു എ കള്ളാര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് സര്വീസില് നിന്ന് വിരമിച്ച നേഴ്സുമാര്ക്ക് ആദരവും ജീവിതശൈലി രോഗം നിര്ണയ ക്യാമ്പും സംഘടിപ്പിച്ചു.പാരിഷ് ഹാളില് വച്ചു നടത്തിയ മീറ്റിംഗില് കെ സി ഡബ്ലിയു യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി ജിന്സി ജെയിംസ് അധ്യക്ഷത വഹിച്ചു. ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരുടെ സേവനത്തെ നന്ദിയോടെ സ്മരിക്കണമെന്ന് യൂണിറ്റ് ചാപ്ലിന് ഫാദര് ജോബിന് പ്ലാച്ചേരിപുറത്ത് ഓര്മിപ്പിച്ചു. സി. അഡൈ്വസര് സി. ഐമി, ബിന്സി ടോമി ആന്സി ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു. ഇടവകാംഗങ്ങള്ക്കായി നടത്തിയ രോഗനിര്ണയ ക്യാമ്പില് ഇരുന്നൂറോളം പേര് പങ്കുകാരായി. സര്വീസില് നിന്നും വിരമിച്ച നേഴ്സുമാര് ഉള്പ്പെടെ ഇടവകയിലെ ആരോഗ്യമേഖലയില് ജോലി ചെയ്യുന്നവര് ക്യാമ്പിന്റെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.





