വിയന്ന: വിയന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 13ന് ആഘോഷിക്കും. ഞായറാഴ്ച വൈകുന്നേരം 3.30ന് Pfarr? Stadlau, Gemeindeaugasse 5, 1220 Wien എന്ന വേദിയിലാണ് തിരുനാള്‍ ആഘോഷം നടക്കുക. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുനാള്‍ ആശീര്‍വാദം തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ നടക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ജിജോ ഇലവുങ്കച്ചാലില്‍ നേതൃത്വം നല്‍കും. ഫാ. തോമസ് തറപ്പിള്ളി CST, ഫാ. ജൈജു മേപ്പുറത്ത് OIC, ഫാ. തോമസ് കൊച്ചുചിറ TOR എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരാകും.




