പുളിഞ്ഞാല്‍: KCYL പെരിക്കല്ലൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ‘ഓണവര്‍ണ്ണം 2K26’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 2026 ഓഗസ്റ്റ് 28-ന് പുളിഞ്ഞാല്‍ ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ആഘോഷത്തിന് KCYL പെരിക്കല്ലൂര്‍ ഫൊറോന ഡയറക്ടര്‍ റംസി വെച്ചുവെട്ടിക്കല്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.
തുടര്‍ന്ന് ഓണപ്പാട്ട് മത്സരം, മലയാളി മങ്ക, പുരുഷകേസരി മത്സരം, വിവിധ ഗ്രൂപ്പുകളായുള്ള ഗെയിമുകള്‍, ഓണക്കളികള്‍ തുടങ്ങിയവ അരങ്ങേറി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പുളിഞ്ഞാല്‍ KCYL യൂണിറ്റ് പ്രസിഡന്റ് അലന്‍ സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. KCYL പെരിക്കല്ലൂര്‍ ഫൊറോന ചാപ്ലിന്‍ ഫാ. ജിനു ആവണിക്കുന്നേല്‍ ആമുഖസന്ദേശം നല്‍കി. ഫൊറോന പ്രസിഡന്റ് ജിബിന്‍ ബാബു അപ്പോഴിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ നിര്‍വഹിച്ചു. KCYL പെരിക്കല്ലൂര്‍ ഫൊറോന ഡയറക്ടര്‍ റംസി വെച്ചുവെട്ടിക്കല്‍ ആശംസകള്‍ നേര്‍ന്നു. ഫൊറോന സെക്രട്ടറി അന്ന ബൈജു തേക്കുംകാട്ടില്‍ നന്ദി രേഖപ്പെടുത്തി.
KCYL പെരിക്കല്ലൂര്‍ ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആല്‍ബിന്‍ സ്റ്റീഫന്‍ (വൈസ് പ്രസിഡന്റ്), നവീന വിവേക് (ജോയിന്റ് സെക്രട്ടറി), മെല്‍ബിന്‍ റെജി (ട്രഷറര്‍), സിസ്റ്റര്‍ നിക്കോള്‍ SVM (സിസ്റ്റര്‍ അഡൈ്വസര്‍) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പൊതുസമ്മേളനത്തിനു ശേഷം യൂണിറ്റുകള്‍ തമ്മിലുള്ള വടംവലി മത്സരം നടന്നു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടത്തി. തുടര്‍ന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകളും മ്യൂസിക്കല്‍ ഇവന്റും അരങ്ങേറി. വിവിധ കലാപരിപാടികളുടെയും ആഘോഷങ്ങളുടെയും നിറവില്‍ ‘ഓണവര്‍ണ്ണം 2K26’ന് സമാപനമായി.



