കോട്ടയം: സണ്ണി മറ്റക്കര മെമ്മോറിയല്‍ അഞ്ചാമത് ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തില്‍ നിഷ ജോംസണ്‍ (കപ്പുക്കാലായില്‍, പയ്യാവൂര്‍) ഒന്നാം സ്ഥാനവും സിനി സാബു (മുകളേല്‍, അറുനൂറ്റിമംഗലം) രണ്ടാം സ്ഥാനവും ബെഞ്ചമിന്‍ ബെന്നി (ഇഞ്ചനാട്ട്, എന്‍.ആര്‍. സിറ്റി) മൂന്നാം സ്ഥാനവും നേടി.
സി.എം.എല്‍. വിഭാഗത്തില്‍ ആല്‍ബിനാ ജോബി (മുപ്രാപ്പള്ളില്‍, പയ്യാവൂര്‍) ഒന്നാം സ്ഥാനവും ജീവ ജോര്‍ജ് (വാരിക്കാട്ട്, മണ്ണൂര്‍, മറ്റക്കര) രണ്ടാം സ്ഥാനവും ഷാനിയ ജോസഫ് (പടികവെളിയില്‍, മാന്നാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പുരസ്കാരവും നവംബര്‍ 29 ഞായറാഴ്ച രാവിലെ 10.30ന് മറ്റക്കര സെന്‍്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും.




