തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയവളര്‍ച്ചയ്ക്കുതകുന്ന ഒരു സെമിനാര്‍ ഇടവകയിലെ മതബോധന സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ബ്ര. ബിനില്‍ചാക്കോ F.S.S.P സെമിനാറിനു നേതൃത്വം നല്‍കി. കൗമാരകാലഘട്ടത്തില്‍ വിശ്വാസജീവിതത്തിനു പ്രാമുഖ്യം നല്‍കി സുകൃതങ്ങളാല്‍ ജീവിതത്തെ ബലപ്പെടുത്താനും ആത്മീയ ഉണര്‍വിന്റെ അനുഭവങ്ങള്‍ സ്വന്തമാക്കാനും ഈ സെമിനാര്‍ സഹായിച്ചതായി ഇടവകയിലെ വിശ്വാസപരിശീലനത്തിന്റെ ചുമതല വഹിക്കുന്ന DRE സക്കറിയ ചേലയ്ക്കല്‍ അഭിപ്രായപ്പെട്ടു. വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, മതബോധനഅദ്ധ്യാപകര്‍, അസി. DRE മാരായ ജോബി ഇത്തിത്തറ, കൊളീന്‍ കീഴങ്ങാട്ട് എന്നിവര്‍ ഈ സെമിനാര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

കാര്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പിന് തുടക്കമായി

Next Post

കൂടല്ലൂരില്‍ ഫിസിയോതെറാപ്പി സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!