കൂടല്ലൂരില്‍ ഫിസിയോതെറാപ്പി സെമിനാര്‍ നടത്തി

കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.സി., കെ.സി.ഡബ്ല്യു.എ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പി സെമിനാര്‍ നടത്തി. കെ.സി.സി. അതിരൂപത പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക് ചൊള്ളമ്പേല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നടത്തി.
ക്ലാസുകള്‍ക്ക് സി. ഡോ. എമില്‍മരിയ എസ്.വി.എം., ആല്‍വിന്‍ ജോര്‍ജ് മുണ്ടപ്പുഴ എന്നിവര്‍ നേതൃത്വം നല്കി. ഇടവകാംഗങ്ങളായ നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.
കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് തോമസ് വടുതല സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചാപ്ലയിന്‍ ഫാ. ജോസ് പൂത്തൃക്കയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ് തടത്തില്‍, ഷൈജ ജോസ് പാലച്ചേരില്‍, കെ.സി.സി. ഫൊറോന പ്രസിഡന്റ് അഡ്വ. ഷൈബി അലക്‌സ് കണ്ണാംപടം എന്നിവര്‍ പ്രസംഗിച്ചു.
കെ.സി.സി. കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വൃക്ഷത്തൈകള്‍ സൗജന്യമായി നല്കി. കര്‍ഷകഫോറം പ്രസിഡന്റ് ജോണ്‍ മാവേലില്‍ വൃക്ഷത്തൈ വിതരണത്തിന് നേതൃത്വം നല്കി.

 

Previous Post

തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

പീഡാനുഭവ ദൃശ്യവതരണം ഭക്തിസാന്ദ്രമായി

Total
0
Share
error: Content is protected !!