കാര്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പിന് തുടക്കമായി

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ (കാര്‍ട്ട്) നേതൃത്വത്തില്‍ പടമുഖം ഫൊറോനയിലെ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള നേതൃത്വപരിശീലന ക്യാമ്പിന് പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടക്കമായി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, പ്രൊഫ അലക്‌സ് ജോര്‍ജ്, ഡോ. അജിത് ജെയിംസ്, ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, ഫാ. ബിന്നി കൈയാനിയില്‍, ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. റ്റോബി ശൗര്യാമ്മാക്കല്‍, ഷീന സ്റ്റീഫന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിക്കും. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, ഹൈറേഞ്ച് മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സമര്‍പ്പിത പ്രതിനിധികള്‍, കാര്‍ട്ട് മെന്റേഴ്‌സ് തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കുന്നു. വിവിധ ഇടവകകളില്‍ നിന്നായി 102 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പില്‍ കുട്ടികളുടെ പ്രവര്‍ത്തന മികവു വിലയിരുത്തി 40 കുട്ടികളെ തുടര്‍ പരിശീലനങ്ങള്‍ക്കായി തെരഞ്ഞെടുക്കും.

 

 

Previous Post

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം ഏപ്രില്‍ 13 ന്

Next Post

തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!