സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കണ്‍ വാലിയില്‍പെട്ട സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 20,21,22,23 തിയതികളില്‍ ആയിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍ . തിരുന്നാളിന്റെ ആദ്യദിനമായ ഓഗസ്റ്റ് 20ന് മരിച്ചവരുടെ ഓര്മദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 21ന് വികാരി ഫാ. ജെമി പുതുശ്ശേരില്‍ പ്രസുദേന്തി വാഴ്ചയും , കൊടിയേറ്റും നടത്തി , തുടര്‍ന്ന് ഫാ . മാത്യു മേലേടത്തിന്റെ (ക്നാനായ റീജിയന് ഡയറക്ടര്‍ , കാനഡ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു.

ഓഗസ്റ്റ് 22 ന് വൈകിട്ട് വികാരി ഫാ. ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മികനായി ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. ഫാ.ഷോബി ചെട്ടിയാത്ത് കുര്‍ബാന മധ്യേ തിരുന്നാള്‍ സന്ദേശവും തിരുന്നാള്‍ മംഗളങ്ങളും നേര്‍ന്നു . പള്ളിയിലെ കര്‍മങ്ങള്‍ക്കു ശേഷം പള്ളി ഹാളില്‍ നടന്ന സ്നേഹവിരുന്നില്‍ എല്ലാവരുംപങ്കെടുക്കുകയും അതോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മെലഡീസ് ക്ലബ്ബിന്റെ സംഗീത വിരുന്ന് ഏവരും ഏറ്റവും അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു .
മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് 23 ന് ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന നടന്നു .ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യ കാര്‍മികത്വം വഹിച്ച ഈ കുര്‍ബാനയില്‍ ഫാ. ബോബന് വട്ടംപുറത്ത് , ഫാ.മാത്യു മേലേടത്ത് , ഫാ.സാജു ജോസഫ് , ഇടവക വികാരി ഫാ .ജെമി പുതുശ്ശേരില്‍ എനിവര്‍ സഹ കാര്‍മികത്വം വഹിച്ചു .കുര്‍ബാന മദ്ധ്യേ ഫാ.ബോബന് വട്ടംപുറത്ത് തിരുന്നാള്‍ സന്ദേശം നല്കി . കുര്‍ബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓര്മപെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു . സ്നേഹവിരുന്നിനിടയില്‍ ഈ തിരുന്നാള്‍ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങള്‍ക്കൊപ്പം ഈ തിരുനാളില്‍ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാള്‍ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഷിബു & ബിന്റ്റൂ പാലക്കാട്ടിനെ അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
ഇടവകയിലെ കൈക്കാരന്മാരായ അനില്‍ കണ്ടാരപ്പള്ളില്‍, ഫ്രാന്‍സിസ് പാറത്തറ, ജോസ്ബിന്‍ കുന്നശ്ശേരില്‍, പാരിഷ് സെക്രട്ടറി താര മാവേലി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വോളന്റിയര്‍മാര്‍, KCCNC എക്സിക്യൂട്ടീവ് അംഗങ്ങള്‍, CCD അധ്യാപകര്‍, സാക്രിസ്റ്റന്സ് എന്നിവരും തിരുനാളിന്റെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
അമോല്‍ ചെറുകര



