ബിഷപ്പ് മാര്‍ തോമസ് ആനിമൂട്ടിലിന് പുളിഞ്ഞാല്‍ പള്ളിയില്‍ സ്വീകരണം നല്‍കി

കോട്ടയം അതിരൂപതയുടെ നവാഭിഷിക്ത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് പെരിക്കല്ലൂര്‍ ഫൊറോനായുടെ സ്വീകരണം പുളിഞ്ഞാല്‍ പള്ളിയില്‍ നല്‍കി. മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി. കുര്‍ബാനയില്‍ പെരിക്കല്ലൂര്‍ ഫൊറോനയിലെ വൈദികര്‍ സഹകാര്‍മികരായി. തുടര്‍ന്ന് നടന്ന അനുമോദന മീറ്റിംഗ് മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.

പെരിക്കല്ലൂര്‍ ഫൊറോനാ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമര്‍ലൈല, ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍, ഫാ. ജോഷി വല്ലാര്‍കാട്ടില്‍, ജോണി പുത്തന്‍കണ്ടത്തില്‍, സി. സെലിന്‍ ജോസ്, ജോയി പള്ളിപ്പുറത്ത്, ഷൈജു ഷിബു, ഷൈനി ടോമി, ജിബിന്‍ ബാബു, ഷിജു കുറാനയില്‍, ഫാ. ജിനു ആവണിക്കുന്നേല്‍, ഫാ. ടോബി ശൗര്യാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ തോമസ് ആനിമൂട്ടില്‍ മറുപടി പ്രസംഗം നടത്തി.

 

Previous Post

All Saints’ Day Celebrated at St. Mary’s Knanaya Catholic Parish, Detroit

Next Post

മേമ്മുറി: മൂലേപ്പറമ്പില്‍ മേഴ്സി സിറിയക്ക്

Total
0
Share
error: Content is protected !!