പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ ബോധവല്‍ക്കരണ ക്ലാസ്

കേരള പോലീസിന്റെ യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ച് പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശ്രീകണ്ഠാപുരം എസ് ഐ . രഘുനാഥ് കെ. വി. ക്ലാസ് നയിച്ചു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഫലപ്രദമായി തടയുന്നതിനെപ്പറ്റിയും കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ശ്രദ്ധയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനെപ്പറ്റിയും ക്ലാസില്‍ വിശദീകരിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷനായിരുന്ന ചടങ്ങില്‍ എ എസ് ഐ ദിലീപ് , ലഹരി വിരുദ്ധ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഫാ. ഡോ. സിനോജ് ജോസഫ് , സി. കരോളിന്‍, കുമാരി അഖില എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് അധ്യാപക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ ചാര്‍ട്ട് പ്രദര്‍ശനവും നടന്നു.

 

Previous Post

ഗ്രാമീണവനിതകള്‍ക്ക് ഇ-മാര്‍ക്കറ്റിങ് പരിശീലനം നല്ക ി മാസ്സ്

Next Post

കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ്

Total
0
Share
error: Content is protected !!