കോട്ടയം: തോമസ് കെ. എബ്രഹാം (കുഞ്ഞച്ചന്‍) കുടകശ്ശേരില്‍ (ലോഗോസ് ) അന്തരിച്ചു. കുറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന പരേതനായ കെ. എം. എബ്രഹാമിന്റെയും അതേ സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസും ആലുംമൂട്ടില്‍ (കല്ലിശ്ശേരി) കുടുംബാംഗവുമായിരുന്ന പരേതയായ എ. കെ. ശോശ്ശാമ്മയുടെയും മകനാണ്. ആലുങ്കല്‍ കുടുംബാംഗമായ റോസമ്മ തോമസാണ് ഭാര്യ. മക്കള്‍: അനില്‍ തോമസ് (ഭാര്യ: ടീന അനില്‍, മല്ലൂശ്ശേരില്‍), അന്‍സു മനോജ് (ഭര്‍ത്താവ്: മനോജ് എബ്രഹാം, വെള്ളിയാവീട്ടില്‍പടിക്കല്‍), അനു ജയന്‍ (ഭര്‍ത്താവ്: ജയന്‍ ചാക്കോ, ചിറയില്‍). കൊച്ചുമക്കള്‍: കെസിയയും ഭര്‍ത്താവ് ടെറിനും, റേമയും ഭര്‍ത്താവ് നിഖിലും, റോസിയ, റെബ്‌സ, സാറ, തോമസ്, ഡാനിയേല്‍, ജോഷ്വ. പരേതന്റെ ഭൗതികശരീരം ഒക്ടോബര്‍ 21-ാം തീയതി ബുധനാഴ്ച വൈകുന്നേരം കളത്തിപടിയിലെ വീട്ടിലെത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 22-ാം തീയതി വ്യാഴാഴ്ച നടത്തുന്നതാണ്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2:30-ന് വീട്ടില്‍ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ഇടക്കാട്ട് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതാണ്. എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച തോമസ് കെ. എബ്രഹാം രാജസ്ഥാനില്‍ ജോലി ചെയ്തശേഷം 1971-ല്‍ ഖത്തറിലെ ദോഹയിലേക്ക് താമസം മാറി. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത അദ്ദേഹം 1980-കളുടെ അവസാനത്തോടെ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കുറ്റൂരില്‍നിന്ന് കോട്ടയത്തേക്ക് താമസം മാറ്റി സംരംഭക രംഗത്ത് പുതിയ അധ്യായം ആരംഭിച്ചു. അക്കാലത്ത് കോട്ടയത്തെ ആദ്യകാല ആഡംബര ഹോട്ടലുകളില്‍ ഒന്നായ ഹോട്ടല്‍ ലോഗോസ് അദ്ദേഹം സ്ഥാപിച്ചു. വര്‍ഷങ്ങളോളം ഹോട്ടല്‍ വിജയകരമായി നടത്തിയശേഷം കെട്ടിടം വാണിജ്യ സമുച്ചയമാക്കി മാറ്റി. പിന്നീട് ഈ കെട്ടിടസമുച്ചയം കോട്ടയത്തെ ശ്രദ്ധേയമായ ഒരു പ്രാദേശിക അടയാളമായി മാറി. കെട്ടിടത്തിന്റെ പേരില്‍ സമീപത്തെ കവല ലോഗോസ് ജംഗ്ഷന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ഇന്നും ആ പേര് നിലനില്‍ക്കുന്നു.
കോട്ടയം: തോമസ് കെ. എബ്രഹാം (കുടകശ്ശേരില്‍ , ലോഗോസ് കുഞ്ഞച്ചന്‍ )



