മാര്‍ തോമസ് ആനിമൂട്ടിലിന് കണ്ണൂരില്‍ സ്വീകരണം

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ മലബാര്‍ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാര്‍ തോമസ് ആനിമൂട്ടിലിന് ഇന്ന് കണ്ണൂരില്‍ സ്വീകരണം നല്കും. കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ കാര്യാലയമായ കണ്ണൂര്‍ ശ്രീപുരം ബിഷപ്‌സ് ഹൗസിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഒക്‌ടോബര്‍ 20 ചൊവ്വാഴ്ച്ച 2.30  ന് പരി. കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. മാര്‍ തോമസ് ആനിമൂട്ടില്‍ മുഖ്യകാര്‍മ്മികനായിരിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാബ്ലാനി, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ക്ഷീസ് മാര്‍ അപ്രേം എന്നിവരും നിരവധി വൈദികരും സഹകാര്‍മ്മികര്‍ ആയിരിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കേരള നിയമസഭ സ്പീക്കര്‍  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.പി മാരായ ശ്രീ. കെ. സുധാകരന്‍, ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മേയര്‍ ശ്രീമതി പി. ഇന്ദിര, എം.എല്‍.എ മാരായ ശ്രീ. സജീവ് ജോസഫ്, ശ്രീ. ടി. ഒ. മോഹനന്‍, ശ്രീ. കെ. വി. സുമേഷ്, ശ്രീ. ടി. കെ. ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യന്‍, ശ്രീ. ജാക്‌സണ്‍ മണപ്പാട്ട്, ശ്രീമതി. ബിന്‍സി മാറികവീട്ടില്‍, ശ്രീ. ബോണി ജോസ് ടോമി പടയാനിക്കല്‍ എന്നിവര്‍ ആദരം അര്‍പ്പിക്കും.
കണ്ണൂര്‍ രൂപത മുന്‍ വികാരി ജനറാള്‍ ഫാ.ക്ലാരന്‍സ് പാലിയത്ത്, റവ. ഫാ. ജോയി കട്ടിയാങ്കല്‍, സി. സിന്‍സി SVM, ശ്രീ. ജോസ് കണിയാപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതവും, ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ നന്ദിയും അര്‍പ്പിക്കും. മലബാര്‍ മേഖലയിലെ ഇടവകകളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍, റവ. ഫാ. ജോയ് കട്ടിയാങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റവ. ഫാ. ജിബില്‍ കുഴിവേലില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഫാ. ജെഗിന്‍ കോളങ്ങായില്‍ എന്നിവര്‍ അറിയിച്ചു.

 

 

 

 

Previous Post

മിഷന്‍ സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!