കിടങ്ങൂര്‍: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റേഞ്ചര്‍, റോവര്‍, എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന് പരിസരം, ഹൈവേ റോഡ്, ബസ് ബേ തുടങ്ങിയ സ്ഥലങ്ങളാണ് വിദ്യാര്‍ഥികള്‍ വൃത്തിയാക്കിയത്.
2031 മാര്‍ച്ച് 31-നകം സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിടുന്ന ‘നിര്‍മലം-പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
റോവര്‍-റേഞ്ചര്‍ ലീഡര്‍മാരായ സ്റ്റീഫന്‍സണ്‍ സാര്‍, റീന ടീച്ചര്‍, ആന്‍ ടീച്ചര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ജോസഫ് തോമസ്, ഡെന്വിന് ടോം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ കിഷോര്‍ സണ്ണി കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.




