ന്യൂ ജേഴ്സിയിലെ മതബോധന വിദ്യാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി

ന്യൂ ജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാര്‍ഥികള്‍ നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തങ്ങളുടെ ക്ലാസുകള്‍ അലങ്കരിക്കുകയും തങ്ങളുടെ ക്രിസ്തുമസ് സാന്ത ഫ്രണ്ടിന് സമ്മാനം കൈമാറുകയും ചെയ്തു. കുട്ടികളേവരും ഒരുമിച്ചു ആലപിച്ച കരോള്‍ ഗാനങ്ങള്‍ ഇടവക സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായി.
മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകര്‍ പരിപാടികള്‍ ക്രമീകരിച്ചു.

സിജോയ് പറപ്പള്ളില്‍

 

Previous Post

കോട്ടയം: ഗ്രേസ് മാക്കീല്‍

Next Post

വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഭക്തിനിര്‍ഭരമായ അമലോത്ഭവതിരുനാള്‍

Total
0
Share
error: Content is protected !!