വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഭക്തിനിര്‍ഭരമായ അമലോത്ഭവതിരുനാള്‍

ചിക്കാഗോ: തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവകദൈവാലയത്തില്‍ മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ നടത്തി അമലോത്ഭവതിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ 5 മുതല്‍ പുരുഷന്‍മാരും സ്ത്രീകളും കൊച്ചുകുട്ടികളും 33 ദിവസത്തെ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെ ഡിസംബര്‍ 8 ന് അമലോത്ഭവതിരുനാള്‍ ദിനം വിമലഹൃദയ പ്രതിഷ്ഠ എത്തിയാക്കി. തിരുനാള്‍ പ്രസുദേന്തിമാരുടെ പ്രദക്ഷിണത്തോടെ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. മാതാവിന്റെ രൂപം മനോഹരമായി അലങ്കരിക്കുകയും പ്രത്യേകം നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു.തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത എല്ലാര്‍ക്കും വിമലഹൃദയ പ്രതിഷ്ഠ നടത്തപെട്ട ഏവരുടെയും നേതൃത്വത്തില്‍ സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

Previous Post

ന്യൂ ജേഴ്സിയിലെ മതബോധന വിദ്യാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി

Next Post

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!