സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി ന്യജേഴ്സി ഇടവക അംഗങ്ങള്‍ മാതൃകയായി. ബൈബിളിലെ ഓരോ പുസ്തകങ്ങളും അദ്ധ്യായങ്ങളും പകര്‍ത്തിയെഴുതുവാന്‍ ഇടവകയിലെ വിവിധ കുടുബങ്ങളിലെ കുട്ടികളും മുതിന്നവരും പങ്കാളികളായി. പ്രാര്‍ത്ഥിച്ച് ഒരുങ്ങി നിരന്തരമായ ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായിട്ടാണ് ഇടവകയുടെ ഈ നിയോഗം ഇടവക ജനം പൂര്‍ത്തിയാക്കിയത്. കൈയെഴുത്ത് ബൈബിള്‍ ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ വെഞ്ചരിച്ചു പള്ളിയിലെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ബൈബിളിലെ ആദ്യ വാചകം എഴുതികൊണ്ട് ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ബൈബിള്‍ പകര്‍ത്തിയെഴുത്ത് ഉദ്ഘാടനം ചെയ്തത്.

സിജോയ് പറപ്പള്ളില്‍

 

Previous Post

സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Next Post

Kids in New Jersey make a difference with Mission Sunday Fundraising

Total
0
Share
error: Content is protected !!