മെല്‍ബണ്‍ ഇടവകയില്‍ പത്താം വാര്‍ഷിക സമാപന സമ്മേളനവും ,പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും

ഓസ്ട്രേലിയയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ഇടവക ആയ, മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും മിഷന്‍ സ്ഥാപനത്തിന്റെ പത്താം വാര്‍ഷിക സമാപന സമ്മേളനവും, സംയുക്തമായി 2023 സെപ്റ്റംബര്‍ 30,ഒക്ടോബര്‍ 1 തിയതികളില്‍ നടത്തപ്പെടുന്നു .

സെപ്റ്റംബര്‍ 30 ശനി 3 മണിക്ക് ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാനയോടെ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക്, അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും. തുടര്‍ന്ന് പത്താം വാര്‍ഷിക സമാപന സമ്മേളനവും , കലാസന്ധ്യയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. ല്‍തോമസ് ചാഴികാടന്‍ MP, KCYL അതിരൂപത പ്രസിഡന്റ് ലിബിന്‍  പാറയില്‍ എന്നിവര്‍  സന്നിഹിതര്‍ ആയിരിക്കും.

സമാപന സമ്മേളനമധ്യേ, ഈ ഇടവകയുടെ വളര്‍ച്ചയ്ക്കായി നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിച്ച അല്‍മായ നേതൃത്വങ്ങളെ ആദരിക്കുകയും, ഇടവകാംഗങ്ങള്‍, പ്രര്‍ത്തനാനിര്‍ഭരരായി എഴുതിപൂര്‍ത്തീകരിച്ച, ബൈബിള്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനവും, പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന സ്മരണിക, സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികള്‍ക്കായി ഒരു കിഡ്‌സ് കാര്‍ണിവലും, നാടന്‍ ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 1 ന് ഞായര്‍ ഉച്ചക്ക് 3 മണിക്ക് ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തും. അതെ തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബ്ബാനയും തിരുനാള്‍ സന്ദേശവും  മാര്‍ . ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
ഫാ .പ്രിന്‍സ് തൈപുരയിടത്തില്‍ ,ഫാ . ഡാലിഷ് കൊച്ചേരിയില്‍ , ഫാ . ജെയിംസ് അരിച്ചിറ , ഫാ ജോയ്സ് കോലംകുഴിയില്‍ CMI എന്നിവര്‍ സഹ കാര്‍മികര്‍ ആയിരിക്കും .

തുടര്‍ന്ന് നടക്കുന്ന വര്‍ണാഭമായ തിരുനാള്‍ പ്രദക്ഷിണം .(ഫാ . വര്ഗീസ് കുരിശിങ്കല്‍ ) വിശുദ്ധകുര്‍ബ്ബാനയുടെ ആശിര്‍വാദം (ഫാ .വര്ഗീസ് വാവോലി )
ഇടവകാംഗങ്ങള്‍ ആയ 37 കുടുംബങ്ങള്‍ ഒത്തൊരുമയോട് കൂടി പ്രെസുദേന്തിമാരായാണ് ഈ വര്ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ .
ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്റ് മേരിസ് ഇടവക ഗായക സംഘം ബീറ്റ്സ് ഓഫ് മെല്‍ബണ്‍ ചെണ്ടമേളം & നാസിക് ധോള്‍, മെല്‍ബണ്‍ സ്റ്റാര്‍സ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുന്നാള്‍ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം , പത്താം വാര്‍ഷിക ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ബിനീഷ് തീയത്തേട്ട് ,
കൈക്കാരന്മാരായ നിഷാദ് പുലിയന്നൂര്‍ , സ്റ്റീഫന്‍ തെക്കേകവുന്നുംപാറയില്‍, സെക്രട്ടറി ബിനീഷ് മുഴിച്ചാലില്‍, ആക്റ്റിങ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, മറ്റു തിരുന്നാള്‍ & പത്താം വാര്‍ഷിക കമ്മറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു.

 

Previous Post

തോമസ് ചാഴികാടന്‍ എം.പി യ്ക്ക് മെല്‍ബണില്‍ ഊഷ്മള സ്വീകരണം

Next Post

ഒഹായോ ( USA) : ചാമക്കാല ചിറയില്‍മ്യാലില്‍ സി. കെ. കുര്യാക്കോസ്

Total
0
Share
error: Content is protected !!