സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ ദൈവാലയ പാരിഷ് ഹാള്‍ ഉദ്ഘാടനം ചെയ്തു

പയസ്മൗണ്ട് ക്‌നാനായ കത്തോലിക്കാ ദൈവായത്തിന്റെ പുതുതായി നിര്‍മ്മിച്ച പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇടവകയിലെ വിശ്വാസ പരിശീലനത്തിന്റെ വാര്‍ഷികവും സംഘടിപ്പിച്ചു. വികാരി ഫാ. ബോബി കൊച്ചുപറമ്പില്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ കുടിലില്‍, വാര്‍ഡ് മെമ്പര്‍ ബിന്‍സി അനില്‍, വിശ്വാസപരിശീലന പ്രധാനാദ്ധ്യാപിക നിര്‍മ്മല ജോര്‍ജ്ജ്, കെ.സി.ഡബ്ല്യു.എ പ്രതിനിധി ഷൈനി സിറയക്, സെക്രട്ടറി സി. ടോം മേരി, ഫാ. സ്റ്റീഫന്‍ ഒള്ളേത്താഴത്ത്, സിറിയക് ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്ജ്വല സമാപനം

Next Post

ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തോലിക്ക ദൈവാലയതില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

Total
0
Share
error: Content is protected !!