മെല്‍ബണില്‍ ഫാദേഴ്സ് ഡേ ആഘോഷം സെപ്റ്റംബര്‍ 3 ന്

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച്, ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ മാസം മൂന്നാം തിയതി, സെന്‍്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും, സെന്‍്റ് ആന്‍്റണീസ് കത്തോലിക്കാ പള്ളി നോബിള്‍ പാര്‍ക്കിലെ 6.30നും ഉള്ള വിശുദ്ധ കുര്‍ബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. തദ്ദവസരത്തില്‍ ഇടവകയിലെ ഓരോ പിതാക്കന്‍മാരെ ആദരിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് മാസം 20, സെപ്റ്റംബര്‍ 3 എന്നീ തിയതികളിലെ വേദപാഠക്ളാസ്സുകളില്‍വെച്ച്, പിതാക്കള്‍ക്കായി, കുട്ടികള്‍ എഴുതുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍, 3 ാം തിയതിയിലെ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. പ്രത്യേക വിശുദ്ധ കുര്‍ബാനയോടൊപ്പം കാഴ്ചവെപ്പ്, ആദരിക്കല്‍, ഫാദേഴ്സ് ഡേ സന്ദേശം, വീഡിയോ/ ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും.

പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കലിന്‍്റെയും, ഫാദേഴ്സ് ഡേ കോര്‍ഡിനേറ്റര്‍മാരായ ഷീബ ജൈമോന്‍ പ്ളാത്തോട്ടത്തില്‍, റീജ ജോണ്‍ പുതിയകുന്നേല്‍ എന്നിവര്‍ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക ആഘോഷത്തില്‍ പങ്കെടുക്കുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി, ഇടവകയിലെ, എല്ലാ
പിതാക്കന്‍മാരെയും ഏറ്റവും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.

ഷിനോയ് മഞ്ഞാങ്കല്‍

Previous Post

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആഘോഷിച്ചു

Next Post

ഓണം ആഘോഷിച്ചു

Total
0
Share
error: Content is protected !!