ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആഘോഷിച്ചു. ആഗസ്‌ററ് 10 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി ഫാ . ജോസഫ് ജെമി പുതുശ്ശേരില്‍ വി .കുര്‍ബ്ബാന അര്‍പ്പിച്ചു . ആഗസ്‌ററ് 11 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ്രെസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ് ഇടവക വികാരി റെവ .ഫാ . ജോസഫ് ജെമി പുതുശ്ശേരില്‍ നിര്‍വഹിക്കുകയും, വി . കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹി ക്കുകയും ചെയ്തു. ഫാ . ടിജന്‍ (OFM CAP)സഹകാര്‍മ്മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു .ആഗസ്‌ററ് 12 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു . ലദീഞ്ഞു , വി . കുര്‍ബ്ബാനയ്ക്ക്  ഫാ . ജസ്റ്റിന്‍ പുതുശ്ശേരി മുഖ്യ കാര്‍മികത്വം വഹിച്ചു . ഫാ. റ്റോമി കട്ടിക്കാനായില്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ഫാ .ജോസഫ് ജെമി പുതുശ്ശേരിലിനോടൊപ്പം സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ ജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു . ആഗസ്‌ററ് 13 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു(തിരുനാള്‍ റാസ ). വി . കുര്‍ബ്ബാനയ്ക്ക് ഫാ . ലിജോ കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റെവ .ഫാ .ജോയി ചക്കിയാന്‍ (തിരുനാള്‍ സന്ദേശം ) , ഫാ . ടിജന്‍ (OFM CAP) റെവ .ഫാ . ജോസഫ് ജെമി പുതുശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . സെ .മേരീസ് കൊയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേതൃത്ത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു . ഇടവക വികാരിഫാ. ജോസഫ് ജെമി പുതുശേരില്‍ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു , ഫിലിപ്പ് ചിറയില്‍മ്യാലില്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തി മാരായ ജോസഫ്& ഡെയ്‌സി തെക്കേല്‍ ,ജോണി & ജൂബി ചക്കുങ്കല്‍ ,രാജു & ട്രില്ലി കക്കാട്ടില്‍ ,ബാബു & പ്രമീള ഇട്ടൂപ്പ്കാഞ്ഞിരത്തിങ്കല്‍ ,തങ്കച്ചന്‍ & ഷേര്‍ളി വഞ്ചിത്താനത്ത് ,സ്റ്റീഫന്‍ & സ്റ്റെല്ല പാറയില്‍ ,തോമസ് & ജെയ്ന ഇലയ്ക്കാട്ട് , ഫിലിപ്പ് & ഷിലൂമോള്‍ ചിറയില്‍മ്യാലില്‍ . എന്നിവരുടേയും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത് .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

 

 

Previous Post

അതിരൂപത സ്ഥാപനദിനാചരണം

Next Post

മെല്‍ബണില്‍ ഫാദേഴ്സ് ഡേ ആഘോഷം സെപ്റ്റംബര്‍ 3 ന്

Total
0
Share
error: Content is protected !!