കാപ്പിസെറ്റ്:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ കാപ്പിസെറ്റില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് സെന്റ് മേരീസ് പള്ളിവികാരി. ഫാ. സ്റ്റീഫന്‍ മുടക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഗ്രാമതലത്തില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. ആനിമേറ്റര്‍ ഷേര്‍ളി അലക്‌സ് സ്വാഗതവും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് നന്ദിയും പറഞ്ഞു.
പയസ്‌നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ പയസ്‌നഗറില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പയസ്‌നഗ ര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടന്ന മീറ്റിങില്‍ പള്ളിവികാരി ഫാ. സ്റ്റീഫന്‍ മുടക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും, വരുംനാളുകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. ആനിമേറ്റര്‍ ഷീജ ചാക്കോ സ്വാഗതവും, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് നന്ദിയും പറഞ്ഞു.






