തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഉഷ ഇന്റര്‍നാഷണലുമായി സഹകരിച്ചുകൊണ്ട് രാജപുരം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 15 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീനുകളുടെ വിതരണവും നടത്തി. ഇതിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. രാജപുരം ഫൊറോന പള്ളി വികാരി  ഫാ. ബേബി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടക്കല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സ്റ്റീജോ തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍  ജോസ് പുതുശ്ശേരികാലായില്‍, ഉഷ ഇന്റര്‍നാഷണല്‍ സോണല്‍ മാനേജര്‍വടിവേലന്‍ പെരുമാള്‍ എന്നിവര്‍ ആശംസ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രാജപുരം മേഖലയിലെ 15 വനിതകള്‍ക്ക് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തയ്യല്‍ പരിശീലനത്തോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍ക്കുന്നതുമാണ് പദ്ധതി. മാസ്സ് പ്രേജക്ട് ഓഫീസര്‍ വിനു ജോസഫ് നന്ദി പറഞ്ഞു.  അബ്രാഹം ഉള്ളാടപ്പുള്ളില്‍, ആന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

അറിവും ഉല്ലാസവും നവ്യാനുഭവവും പകര്‍ന്ന് ക്‌നാനായ സ്റ്റാര്‍സ് പഠനയാത്ര

Next Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ നേതൃസംഗമം ബാംഗ്ലൂരില്‍

Total
0
Share
error: Content is protected !!