രാജപുരം: കോട്ടയം അതിരൂപത സഹായ മെത്രാനായ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് രാജപുരം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഒടയന്‍ചാലില്‍ സ്വീകരിച്ച് വാഹന ഘോഷയാത്രയായി രാജപുരം കുരിശുപള്ളിയിലത്തെി, അവിടെനിന്നും റാലിയായി പൊതുസമ്മേളനം നടക്കുന്ന രാജപുരം പാരീഷ് ഹാളില്‍ എത്തിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറ അധ്യക്ഷത വഹിച്ച സമ്മേളനം കാസര്‍ഗോഡ് എംപി രാജമോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് സാബു എബ്രഹാം, പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ബിന്ദു.സി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് രജിത കെ, പനത്തടി , ടി. വി ജയചന്ദ്രന്‍, ഫൊറോനാ വികാരിഫാ.ചാക്കോ കുടിപറമ്പില്‍, ഒ. സി ജെയിംസ് , കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം സൈമണ്‍ , ബ്ളോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ആന്‍സി ജോസഫ്, സനിത ജോസഫ്,ലിറ്റി ജോസ്, ലീമ മനോജ്, ഫാ.ബിജു മാളിയേക്കല്‍, സജി മുളവനാല്‍,എന്നിവര്‍ സംസാരിച്ചു.






