ക്നാനായ മലങ്കര പുനരൈക്യ ദിനാഘോഷം ഞായറാഴ്ച

ചെങ്ങന്നൂര്‍ : 105-ാമത് ക്ളാനായ മലങ്കര കത്തോലിക്കാ പുനരൈകൃ ദിനാഘോഷം ഞായറാഴ്ച 9.30നു കല്ലിശേരി സെന്‍റ് മേരീസ് ക്നാനായ മെത്രാസന ദൈവാലയത്തില്‍ നടക്കും. 9.30ന് കുര്‍ബാന, 11.30ന് പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷനാകും . സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാരുണ്യ ഫണ്ട് ഉദ്ഘാടനം ചെയ്യും . പ്രതിഭകളെ ആദരിക്കല്‍ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. അതിരൂപതയിലെ 15 പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ അപ്രേം, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സജി വെള്ളവന്താനം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സല്‍വി തയ്യില്‍ എന്നിവര്‍ പറഞ്ഞു.

 

Previous Post

എന്റെ കര്‍ത്താവെ! എന്റെ ദൈവമേ!

Next Post

ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മലയാളം ക്ലാസുകള്‍ക്ക് തുടക്കമായി

Total
0
Share
error: Content is protected !!