കാനഡ ക്‌നാനായ സംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

ടൊറോന്റോ: ഇഴമുറിയാത്ത ബന്ധങ്ങളുടെ കുടുംബ സംഗമത്തിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.അറുപതു വര്‍ഷത്തിലധികം കാനഡ രാജ്യത്തു കുടിയേറ്റ പാരമ്പര്യമുള്ള ക്‌നാനായ സമുദായത്തിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനശേഖരണം ജോജി-രേഖ വണ്ടന്‍മാക്കീല്‍, മാത്യു – മെറിന്‍ കുടിലില്‍, വിനില്‍ – വിനീത പുതിയകുന്നേല്‍ എന്നിവരില്‍നിന്ന് ചെക്ക് കൈപ്പറ്റി കൊണ്ട് ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡയുടെ ചാപ്ലൈന്‍ ഫാ .പത്രോസ് ചമ്പക്കര ഉദ്ഘാടനം നിര്‍വഹിച്ചു. കാനഡയുടെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നായി വരുന്ന കുടുംബങ്ങളുടെ കൂടിച്ചേരല്‍ മെയ് 19 മുതല്‍ 21 വരെ ഓറഞ്ച് വില്ലയിലുള്ള ദ വാലി ഓഫ് മദര്‍ ഓഫ് ഗോഡ് സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്.

Previous Post

കെ.സി.സി.ഒ യക്ക് നവ നേതൃത്വം

Next Post

സെന്റ് സ്റ്റെനിസ്ലാവൂസ് മൈനര്‍ സെമിനാരി ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!