കെ.സി.സി.ഒ യക്ക് നവ നേതൃത്വം

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് ഓഷ്യാന 2023-2025 കാലഘട്ടത്തിലെ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു.
കെ സി സി ഒ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന സജി കുന്നുംപുറത്ത് കണ്ണങ്കര പളളി ഇടവക അംഗവും മെല്‍ബണ്‍ ക്നാനായഅസോസിയേഷന്‍ യൂണിറ്റ് അംഗവുമാണ്. ഭാര്യ മേഴ്സി സജി ഉഴവൂര്‍ പച്ചിലമാക്കള്‍ കുടുംബാംഗമാണ്. മെല്‍വിന്‍ സജി, സെല്‍വിന്‍ സജി എന്നിവര്‍ മക്കളാണ്.

ജനറല്‍ സെക്രട്ടറിയായി സ്ഥാനമേല്‍കൂന്ന ഷോജോ ലൂക്കോസ് കല്ലറ സെന്‍ തോമസ് ക്നാ നായ കത്തോലിക്ക പളളി ഇടവകാംഗവും  KCCQ Brisbane യൂണിറ്റ് അംഗ വും ആണ്. കല്ലറ ഇടവക യില്‍ തെകേവലയില്‍ ലൂക്കോസ്-സിസിലി ദമ്പതികളുടെ മക
നാണ്. ഭാര്യ സോഫിയ ഷോജോ കുറുമുളളൂര്‍ കൊല്ലംകുടിലില്‍ കുടുംബാംഗമാണ് . അലന്‍ ഷോജോ, ലിയോണ്‍ ഷോജോ, നിയ ഷോജോ എന്നിവര്‍ മക്കളാണ് .

ട്രഷററായി സ്ഥാനമേല്‍ക്കുന്ന മൈക്കിള്‍ ജോസഫ് മടമ്പം ഫൊറോനയിലെ സെന്‍്റ് ജോസഫ് ചര്‍ച്ച് അലക്സ് നഗര്‍ ഇടവക അംഗവും , എസ് കെ സി എ സിഡ്നി യൂണിറ്റ് അംഗവുമാണ് .പാറ്റാക്കുടിലില്‍ പി.സി ജോസഫ്,മേരി ജോസഫ് ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്‍്റെ ഭാര്യ ടീന ജോണ്‍ കാരിത്താസ് ഇടവക വെട്ടുകുഴിയില്‍ കുടുംബാംഗ
മാണ്. മക്കള്‍: നേഹ മൈക്കിള്‍, അമീലിയ മൈക്കിള്‍, മിയ മൈക്കിള്‍.

വൈസ് പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന റോബിന്‍ മാവേലി പുത്തന്‍പുരയില്‍ സെന്‍്റ് തോമസ് ഫൊറോന പള്ളി പെരിക്കല്ലൂര്‍ ഇടവകാംഗവും. സി കെ സി എ ക്യാന്‍ബെറ യൂണിറ്റ് അംഗവുമാണ്. പെരിക്കല്ലൂര്‍ ഇടവകയില്‍ മാവേലി പുത്തന്‍പുരയില്‍ തോമസ് ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ സിമി ജോയ് മടമ്പം ഇടവക മുള്ളൂര്‍ കുടുംബാംഗവുമാണ്. മക്കള്‍ : ആല്‍ഫി റോബിന്‍ തോമസ്.

ജോയിന്‍ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്ന ജോജി തോമസ് പുതുവേലി സെന്‍്റ് ജോസഫ് പള്ളി ഇടവക ചിറയത്ത് തോമസ് അന്നമ്മ ദമ്പതികളുടെ പുത്രനാണ് .ഭാര്യ റീന മരിയ ജോജി മടമ്പം ഇടവക പയറ്റുകാലായില്‍ കുടുംബാംഗമാണ് മക്കള്‍ : ജെറാള്‍ഡ്.ജെറോണ്‍. ജലിസ മരിയ.

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ടോണി ചൂരവേലില്‍ കല്ലറ പഴയ പള്ളി ഇടവകാംഗവും കെ സി എന്‍ ക്യു ടൗണ്‍സ്ളില്ലിലെ യൂണിറ്റ് അംഗവുമാണ്. ടോണി കല്ലറ പഴയ പള്ളി ഇടവക
തോമസ് ,ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ ലിനറ്റ് ജെയിംസ് കരിങ്കുന്നം സെന്‍്റ് അഗസ്റ്റി
നെസ് ചര്‍ച്ച് ഇടവകാംഗമാണ്. മക്കള്‍: അന്‍്റോണിയോ ,ടോണി സൈറസ് ടോണി.

എക്സിക്യൂട്ടീവ് മെമ്പര്‍ ആയി സ്ഥാനമേക്കുന്ന ജോബി സിറിയക് വെളിയന്നൂര്‍ സെന്‍മേരിസ് ഇടവകാംഗവും എറിക്കാട്ട് കുടുംബാംഗവും ആണ്. ഭാര്യ ഷിന്‍്റ്റു മാത്യു താമരക്കാട് സെന്‍്റ് സെബാസ്റ്റ്യന്‍ ഇടവക അംഗവും കൊട്ടാരത്തില്‍ കുടുംബാംഗവുമാണ്. അക്ഷിത ആന്‍ ജോബി, അയിഷ മരിയ ജോബി, അന്ജിലീനാ എലിസ
ജോബി എന്നിവര്‍ മക്കളാണ്.

കെ സി സി ഒ യുടെ എക്സിക്യൂട്ടീവ്കമ്മറ്റിയുടെ ഭാഗമായ കെ.സി.വൈ.എല്‍. ഒ.യുടെ പ്രസിഡന്‍്റ് അനിട്ര സാബു ജോണ്‍ സംക്രാന്തി പള്ളി ഇടവക പാറക്കല്‍ സാബു – മിനി ദമ്പതികളുടെ മകളാണ്. ടൗണ്‍ സ്വില്ലിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയില്‍ ഓക്കി പേര്‍സണല്‍ തെറാപ്പി ബിരുദത്തില്‍ പഠനം തുടരുന്നു. കെ സി സി ഒ 2023- 2025 പ്രവര്‍ത്തന ഉദ്ഘാടനവും ക്നായ് തോമ അനുസ്മരണ ദിനവും മാര്‍ച്ച് പതിനെട്ടാം തീയതി സിഡ്നിയില്‍ വച്ച്
നടത്തപ്പെടും.

Previous Post

തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

Next Post

കാനഡ ക്‌നാനായ സംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!