ക്നാനായ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി മലബാര്‍ മേഖല സഹകാരി സംഗമം നടത്തി

മാനന്തവാടി : ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ സഹകാരി സംഗമം, അംഗങ്ങളുടെ കുട്ടികളില്‍ 10th, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+, A1 ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം എന്നിവ മാനന്തവാടി പാവന പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ വെച്ച് നടത്തി. സൊസൈറ്റി ചെയര്‍മാന്‍ ശ്രീ. ബിനോയി മാത്യു ഇടയാടിയിലിന്റെ അധ്യക്ഷതയില്‍ പാവന പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അഡ്വ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ഉദ്ഘാടനം ചെയ്തു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് Ex.MLA മുഖ്യപ്രഭാഷണവും പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് കപ്പുകാലയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി . അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം പുതുശ്ശേരി സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ.റ്റോബി ശൗര്യംമാക്കില്‍ നിര്‍വഹിച്ചു, സൊസൈറ്റിയിലേക്കുള്ള അംഗത്വ സ്വീകരണം ഡയറക്ടര്‍ സൈമണ്‍ മണപ്പള്ളിലും നിക്ഷേപ സ്വീകരണം ഡയറക്ടര്‍ തോമസ് പീടികയിലും നിര്‍വഹിച്ചു. സൊസൈറ്റി ഡയറക്ടര്‍ ജോണ്‍ പുത്തന്‍കണ്ടതില്‍ മാനേജിംഗ് ഡയറക്ടര്‍ മാത്യു പി. കെ എന്നിവര്‍ പ്രസംഗിച്ചു.
ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ടോമി കൊച്ചാനയില്‍,ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ഡോ. ലൂക്കോസ് പുത്തന്‍പുരക്കല്‍, ജെയിംസ് മലേപ്പറമ്പില്‍, സൈമണ്‍ പാഴുക്കുന്നേല്‍, ഷോണി പുത്തൂര്‍ , ടോമി ജോര്‍ജ് വാണിയംപുരയിടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

മടമ്പം: പറമ്പേട്ട് ഏലിയാമ്മ കുര്യാക്കോസ്

Next Post

കാരിത്താസില്‍ മൂന്ന് മൊബൈല്‍ ആരോഗ്യ യൂണിറ്റുകള്‍ക്ക് തുടക്കം

Total
0
Share
error: Content is protected !!