കോട്ടയം: ആരോഗ്യപരിചരണ സേവനങ്ങള്‍ കൂടുതലായി ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ആശുപത്രിയില്‍ മൊബൈല്‍ കാര്‍ഡിയോളജി യൂണിറ്റ്, ബൈക്ക് ആംബുലന്‍സ് 2.0, മൊബൈല്‍ ബ്ലഡ് ഡൊണേഷന്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നാട്ടകം സുരേഷ് എം.എല്‍.എ , കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, മുന്‍ മന്ത്രി വി.എന്‍. വാസവന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡി.ജി.എം. & റീജിയണല്‍ ഹെഡ് റാണി സക്കറിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാരിത്താസ് മൊബൈല്‍ മാമോഗ്രാം യൂണിറ്റിലൂടെ 3,000-ലധികം മാമോഗ്രാം പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ നേട്ടം ചടങ്ങില്‍ ആഘോഷിച്ചു. സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ‘പ്രതീക്ഷ’ എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 30 രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയ ചെയ്ത് നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കും. ചടങ്ങില്‍ കാരിത്താസ് ആശുപത്രിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയവരെ A Token of Appreciation നല്കി ആദരിച്ചു. ജോര്‍ജ് ജേക്കബ് പുരയ്ക്കല്‍ (Honda), OJES Automobiles മാനേജിംഗ് ഡയറക്ടര്‍ ബിജു മാര്‍ക്കോസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം ഡി.ജി.എം. & റീജിയണല്‍ ഹെഡ് റാണി സക്കറിയാസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം ക്ലസ്റ്റര്‍ ഹെഡ് പ്രമോദ് എം. എന്നിവര്‍ക്ക് ചടങ്ങില്‍ ആദരവ് നല്കി. ജോയിന്റ് ഡയറക്ടര്‍മാര്‍, കാര്‍ഡിയോളജി, ഓണ്‍കോളജി, എമര്‍ജന്‍സി മെഡിസിന് ഡോക്ടര്‍മാര്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍ , ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുതിയ മൊബൈല്‍ യൂണിറ്റുകള്‍ ആരോഗ്യപരിശോധനകളും അടിയന്തര സേവനങ്ങളും രക്തദാന പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകും. ഗ്രാമീണ മേഖലകളിലടക്കം ആവശ്യമായ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.



