ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

കോട്ടയം : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി യുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തി . സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം ല്‍ എ അധ്യക്ഷനായിരുന്നു. ചെയര്‍മാന്‍ 2022 -23 സാമ്പത്തീക വര്‍ഷത്തെ ഡയറക്ടര്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ക്‌നാനായ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീ.ബെന്നി പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വരവ് -ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു . വൈസ് ചെയര്‍മാന്‍ ബിനോയ് ഇടയാടിയില്‍ , ഡയറക്ടര്‍ തോമസ് പീടികയില്‍ , ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ്ജ് പാറടിയില്‍ , ഓഡിറ്റര്‍ ജോസ് മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡയറക്ടര്‍മാരായ ജോയി തോമസ് പുല്ലാനപ്പള്ളില്‍ , തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട് , ജില്‍മോന്‍ മഠത്തില്‍ , സൈമണ്‍ മണപ്പള്ളില്‍ , ടോമി കൊച്ചാനയില്‍ , ബേബി മുളവേലിപ്പുറത്ത് , ടോം കീപ്പാറയില്‍ , സൈമണ്‍ പാഴുകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

Previous Post

ഒഹായോ ( USA) : ചാമക്കാല ചിറയില്‍മ്യാലില്‍ സി. കെ. കുര്യാക്കോസ്

Next Post

അറ്റ്ലാന്‍റ: മണിമല സാറാമ്മ ചാക്കോ

Total
0
Share
error: Content is protected !!