KCYL പടമുഖം ഫൊറോന ക്രിസ്തുമസ് ആഘോഷവും വാര്‍ഷികവും

സേനാപതി : KCYL പടമുഖം ഫൊറോനയുടെ ക്രിസ്തുമസ് ആഘോഷവും വാര്‍ഷികവും സേനാപതി സെന്റ് പോളിക്കാര്‍പ്പ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു.  സേനാപതി യൂണിറ്റ് പ്രസിഡന്റ് ക്ലിന്റു സണ്ണി സ്വാഗതം ആശംസിച്ചു. ഫൊറോന പ്രസിഡന്റ് സെബിന്‍ സി എസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഫൊറോന ചാപ്ലിന്‍ Fr. സൈജു
പുത്തന്‍പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എം പി ശ്രീ . ഡീന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പടമുഖം KCWA പ്രസിഡന്റ് Mrs. ലിസി കുര്യന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് ഫൊറോന ജനറല്‍ സെക്രട്ടറി സ്റ്റെഫി ടോമി വാര്‍ഷിക റിപ്പോര്‍ട്ട് വായിക്കുകയും പാസാക്കുകയും ചെയ്തു. ഫൊറോനയിലെ മറ്റു ഭാരവാഹികള്‍, വൈദികര്‍, സന്യസ്ര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരോള്‍ഗാന മത്സരം, സാന്താക്ലോസ് കപ്പിള്‍ മത്സരങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ക്രിസ്മസ് വാര്‍ഷിക ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കി. ഫൊറോന വൈസ് പ്രസിഡന്റ് ക്രിസ്റ്റോ ജോസ് പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി. പടമുഖം ഫൊറോനയിലെ 9 പള്ളികളില്‍ നിന്നായി 130 യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Previous Post

കോട്ടയം: മണര്‍കാട് പുരയ്ക്കല്‍ മിന്‍റു പി. മാത്യു

Next Post

ക്നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്തുമസ് കൂടിവരവ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!